പ്രാണസഖീ.. മാപ്പ്..
വിതുമ്പുമാ മുഖ മെന്റെ
നെഞ്ചിലൊളിച്ചപ്പോള്
തുളുമ്പിയ അശ്രുക്കളാലെന്
നെഞ്ചകം പൊള്ളി..
പ്രാണ സഖി എന്നില്‍
അള്ളി പടരവേ
ഇരുട്ടില്‍ കൂമന്റെ
മൂളക്കം കേട്ടു...
കരിഞ്ഞ മണത്താല്‍
നെഞ്ചിന്റെ കൂടും
ചൂട്ടിന്റെ കറ്റയും
നീറി പുകയുന്നു..
'യാത്ര തിരിയ്ക്കട്ടെ'
എന്നെന്റെ മന്ത്രണം
ഇളം ചുണ്ടിന്റെ
മാന്ത്രിക പൂട്ടിനാല്‍
ഉള്ളിലൊളിച്ചു വാക്കുകള്‍..
അറബി കടലിന്റെ താളവും കേട്ട്
കാലം കൊഴിഞ്ഞു, കാലു കുഴഞ്ഞു
തെണ്ടി തിരിഞ്ഞു ഞൊണ്ടിയായി
വേല തേടി തളര്‍ന്നു വീണു
എല്ലാ കിനാക്കളും
കടല്‍ വിഴുങ്ങി..
അന്നത്തെ ചൂട്ടിന്റെ
കറ്റപോല്‍...
മിന്നി പൊലിഞ്ഞെന്
ജീവതാളം..
പ്രാണസഖീ.. മാപ്പ്..
നെഞ്ചിലൊളിച്ചപ്പോള്
തുളുമ്പിയ അശ്രുക്കളാലെന്
നെഞ്ചകം പൊള്ളി..
പ്രാണ സഖി എന്നില്‍
അള്ളി പടരവേ
ഇരുട്ടില്‍ കൂമന്റെ
മൂളക്കം കേട്ടു...
കരിഞ്ഞ മണത്താല്‍
നെഞ്ചിന്റെ കൂടും
ചൂട്ടിന്റെ കറ്റയും
നീറി പുകയുന്നു..
'യാത്ര തിരിയ്ക്കട്ടെ'
എന്നെന്റെ മന്ത്രണം
ഇളം ചുണ്ടിന്റെ
മാന്ത്രിക പൂട്ടിനാല്‍
ഉള്ളിലൊളിച്ചു വാക്കുകള്‍..
അറബി കടലിന്റെ താളവും കേട്ട്
കാലം കൊഴിഞ്ഞു, കാലു കുഴഞ്ഞു
തെണ്ടി തിരിഞ്ഞു ഞൊണ്ടിയായി
വേല തേടി തളര്‍ന്നു വീണു
എല്ലാ കിനാക്കളും
കടല്‍ വിഴുങ്ങി..
അന്നത്തെ ചൂട്ടിന്റെ
കറ്റപോല്‍...
മിന്നി പൊലിഞ്ഞെന്
ജീവതാളം..
പ്രാണസഖീ.. മാപ്പ്..